കെ.ടി. ജലീലിനെതിരെ വധഭീഷണി മുഴക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു


കെ.ടി.ജലീൽ എംഎൽഎക്കെതിരെ വാട്സാപ്പിൽ വധഭീഷണി സന്ദേശം അയച്ച ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തേഞ്ഞിപ്പലം പെരുവള്ളൂർ സ്വദേശിയെ ആണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. കൂലിപ്പണിക്കാരനായ ഇയാൾ തനിക്കു പെട്ടെന്നുള്ള പ്രകോപനത്തിൽ അയച്ച വാട്സാപ്പ് സന്ദേശമാണെന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് കെ ടി ജലീലിന് തന്റെ ഫോണിലെ വാട്സാപ്പിൽ വധഭീഷണി എത്തിയത്.പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു.