സാംസ്ഥാനത്ത് ഈ മാസം 28 വരെ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഇല്ല


സാംസ്ഥാനത്ത് ഈ മാസം 28 വരെ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഇല്വിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മാസം 28 വരെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യ ദിനമായ നാളെയും ഓണത്തോടനുബന്ധിച്ച് 22-ാം തീയ്യതിയും സര്‍ക്കാര്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയത്.
ഇനി ഈ മാസം 29- നെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉണ്ടാവുകയുള്ളു. അതേസമയം കണ്ടൈൻമെന്റ് സോണുകളില്‍ നിയന്ത്രണം തുടരും.
ഇളവുകള്‍ നല്‍കുമ്പോള്‍ തന്നെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
ക ഴിഞ്ഞ ഒരാഴ്ച കൊണ്ട് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുടെ എണ്ണം മൂന്നിരട്ടിയോളമായി വര്‍ദ്ധിച്ചു.സംസ്ഥാനത്തെ 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാര്‍ഡുകളിലാണ് പുതിയതായി ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നത്. കഴിഞ്ഞ ആഴ്ച 52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളില്‍ മാത്രമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. പുതുക്കിയ നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു