സിന്തറ്റിക് ലഹരി മരുന്നുമായി സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍.


കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്നുമായി സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍. ഒരാഴ്ചയായി ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികള്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിനിടെയാണ് ലഹരിമരുന്ന് പിടികൂടിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം നാല് മുറികളിലായി താമസിച്ചുവരികയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട റെയിഡിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ലഹരി വില്‍പ്പനയ്ക്കായി നഗരത്തിലെത്തിയവരാണ് പിടിയിലായതെന്ന് സൂചന.
പ്രതികളില്‍ മൂന്നുപേരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലക്ഷങ്ങള്‍ വില വരുന്ന സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങള്‍ എവിടെ നിന്ന് എത്തിയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.