NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഏഴു വയസ്സുകാരൻ ജീവശങ്കറിന് പ്രിയം ജല ശയ്യ

പരപ്പനങ്ങാടി: ജലാശയങ്ങളെ ശയ്യയാക്കുന്നതിൽ അപാര കഴിവ് തെളിയിച്ച്ഏ ഴ് വയസ്സുകാരൻ . പരപ്പനങ്ങാടി അയ്യപ്പൻ കാവിലെ യു.വി.ജീവശങ്കറാണ് വെള്ളത്തിൽ പൊങ്ങ് തടി പോലെ ഏറെ നേരം പൊങ്ങി കിടക്കുന്നത്. ജലോപരിതലത്തിൽ എത്രസമയം വേണമെങ്കിലും മലർന്നുകിടക്കാൻ ജീവശങ്കറിന് കഴിയും.

രണ്ടു വയസ്സ് പ്രായമുള്ളപ്പോൾ തന്നെ അച്ഛന്റെ കൂടെ അമ്പലക്കുളത്തിൽ കുളിക്കാൻ പോകുമായിരുന്ന ജീവശങ്കർ പൊങ്ങുതടി പോലെ
ജലപരപ്പിൽ പൊങ്ങിക്കിടക്കുന്ന വിദ്യ സ്വായത്തമാക്കിയിരുന്നതായി
രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

പരപ്പനങ്ങാടിയിലെ കോവിലകം ഇoഗ്ളീഷ്
മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. അഗാധ
ഗർത്തങ്ങളുള്ള പുഴയിലെയും കുളത്തിലെയും ജലപ്പരപ്പുകൾക്ക് മുകളിൽ 30
കി.ലോയോളം ഭാരമുള്ള ജീവശങ്കർ താഴ്ന്നു പോകാതെ പൊങ്ങിക്കിടക്കുന്ന കാഴ്ച
മുങ്ങൽ വിദഗ്ദ്ധന്മാരെ പോലും അതിശയിപ്പിക്കുന്നതാണ്. ഈ വിദ്യ മറ്റുള്ളവർക്ക് മുമ്പിൽ പ്രദർശിപ്പിക്കാനോ കയ്യടിവാങ്ങാനോ ജീവശങ്കർ
ഒരുക്കമല്ല. ഒഴിവുകിട്ടുമ്പോൾ ഒരുല്ലാസത്തിനുവേണ്ടി അച്ഛന്റെ കൂടെ ജലശയ്യ
നടത്തും.

പഠനത്തിൽ മിടുക്കനായ ജീവശങ്കർ എ.ആർ നഗർ ഗ്രാമപഞ്ചായത്ത് സീനിയർക്ളാർക് ഉണിക്കണ്ടം വീട്ടിൽ ഷാജൻ, അഭിഭാഷകയായ ജ്യോതി ദമ്പതിമാരുടെ ഏകമകനാണ്.കലയിലും വരയിലും മിടുക്കനായ ഈ ബാലൻ യോഗയും അഭ്യസിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *