NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി

ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും യുഎഇ യാത്രാനുമതി നല്‍കി. ദുബായില്‍ താമസ വിസയുള്ള രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക.

ഫ്‌ളൈ ദുബായ് അധികൃതര്‍ യുഎഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.

റസിഡന്റ് വിസക്കാര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ( ഓഗസ്റ്റ് 05) യുഎഇ പ്രവേശനാനുമതി നല്‍കിയിരുന്നു. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന നിബന്ധനയിലാണ് ഇളവു വരുത്തിയത്. ദുബൈ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയുടെ അനുമതി നേടിയിരിക്കണം.

ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് തല്‍ക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് കഴിഞ്ഞദിവസം യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും അറിയിച്ചിരുന്നു.

അതെ സമയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published.