NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കേന്ദ്രസര്‍ക്കാരിന്റെയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടംഘട്ടമായി സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. ഓൺലൈൻ പഠനം വിദ്യാർത്ഥികളിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു. 

ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും 27 ശതമാനം പേര്‍ക്ക് കണ്ണുവേദനയും റിപ്പോര്‍ട്ട് ചെയ്തതായി എസ്.സി.ഇ.ആര്‍.ടി.സി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തണമെന്നും ശിവന്‍ കുട്ടി സഭയില്‍ പറഞ്ഞു.

കുട്ടികൾക്കുള്ള വാക്സിൻ ലഭിക്കുന്ന മുറക്ക് അവർക്ക് നൽകുമെന്നും വിദ്യാർഥികൾക്കായി കൂടുതൽ കൗൺസിലർമാരെ സ്കൂളുകളിൽ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 എ പ്ലസ് വര്‍ധനയ്‌ക്കെതിരെ വന്ന ട്രോളുകളെ വിമര്‍ശിച്ച ശിവന്‍കുട്ടി തമാശ നല്ലതാണെന്നും
എന്നാല്‍  കുട്ടികളെ വേദനിപ്പിക്കുന്ന തമാശ വേണ്ടെന്നും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *