കോഴിക്കോട് സ്വദേശിയായ സ്ത്രീ കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കോഴിക്കോട് സ്വദേശിയായ സ്ത്രീയെ കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുള്ളയാൾ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട്ടുകാരന്‍ തന്നെയായ മുസ്തഫയെ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോയമ്പത്തൂര്‍ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ മാസം 26നാണ് ഇവര്‍ ദമ്പതികൾ എന്ന വ്യാജേനെ മുറിയെടുത്തത്. രണ്ടു ദിവസമായി വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
അകത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് വാതില്‍ കുത്തിതുറന്ന് അകത്ത് കടക്കുകയായിരുന്നു. ബിന്ദുവിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. സംഭവത്തില്‍ കാട്ടൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.