ചരിത്രം കുറിച്ച് നീരാജ് ചോപ്ര; ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം


ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൽ ത്രോയിൽ സ്വർണമെഡൽ. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് ഒരു അത്ലറ്റിക്സ് ഇനത്തിൽ സ്വർണം നേടുന്നുത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ ഏഴാം മെഡൽ നേട്ടമാണിത്, ആദ്യ സ്വർണവും.
. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി.
യോഗ്യത റൗണ്ടില്‍ 86.65 മീറ്ററാണ് ഒറ്റയേറില്‍ നീരജ് മറികടന്നിരുന്നുത്. അതിനേയും വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ നീരജിനായി. തന്റെ ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് ചോപ്രയെറിഞ്ഞത്. പിന്നാലെ സ്വര്‍ണം കണ്ടെത്തിയ ദൂരം. മൂന്നാം ശ്രമത്തില്‍ ചോപ്രയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. 76.79 മീറ്റര്‍ മാത്രമാണ് സ്വന്തമാക്കാനായത്.