ലോറികള്‍ കൂട്ടിയിടിച്ച് താനൂര്‍ മൂലക്കലില്‍ റോഡില്‍ ഡീസല്‍ ചോര്‍ന്നു


ലോറികള്‍ കൂട്ടിയിടിച്ച് താനൂര്‍ മൂലക്കലില്‍ റോഡില്‍ ഡീസല്‍ പരന്നൊഴുകി. ഇടിയുടെ ആഘാതത്തില്‍ ലോറിയിലെ ഡീസല്‍ ടാങ്ക് പൊട്ടി ഇന്ധനം റോഡില്‍ പരന്നൊഴുകുകയായിരുന്നു.താനൂര്‍ മൂലക്കലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് നാദാപുരത്തേക്ക് ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയുടെ ഡീസല്‍ ടാങ്ക് അപകടത്തെ തുടര്‍ന്ന് പൊട്ടുകയും ഇന്ധനം റോഡില്‍ പരന്നൊഴുകുകയുമായിരുന്നു. വയനാട്ടില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഈ ലോറിയിലെ ഡ്രൈവര്‍ക്ക് കാലിന് പരിക്കേറ്റു. അപകടത്തിനിടെ ഗ്യാസ് സിലിണ്ടറില്‍ നിന്ന് പാചകവാതക ചോര്‍ച്ച ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ടാങ്കില്‍ നിന്നുള്ള ഡീസല്‍ ചോര്‍ച്ച പിന്നീട് അടച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.