NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്ലസ് വണ്ണിന് കൂടുതൽ സീറ്റ്; മലബാറിൽ 20%വും മറ്റിടങ്ങളില്‍ 10 %വും വർദ്ധിപ്പിക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടത്ത്‌ 10 ശതമാനവും സീറ്റ് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വടക്കൻ ജില്ലകളിലെ പ്ലസ് വൺ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മലപ്പുറത്തുൾപ്പെടെ ചില ജില്ലകളിൽ സീറ്റ് കുറവാണ്. ചില ജില്ലകളിൽ സീറ്റ് ഒഴിവുമുണ്ട്. ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ സീറ്റുകളുടെ വിഷയത്തിൽ മന്ത്രി മറുപടി പറഞ്ഞപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മലബാറിൽ മാത്രം ഇത്തവണ 26481 സീറ്റുകൾ കുറവാണെന്നും ചൂണ്ടിക്കാട്ടി ഡോ. എം.കെ മുനീറാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *