NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹെെക്കോടതി യുടെ രൂക്ഷ വിമർശനം; വീണ്ടും ഓണ്‍ലൈന്‍ മദ്യ വില്‍പന ക്കൊരുങ്ങി ബെവ്കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍  മദ്യ വില്‍പനയ്ക്കുള്ള സാധ്യത വീണ്ടും പരിശോധിക്കുന്നു. ഓണം ലക്ഷ്യമിട്ടാണ് വീണ്ടും ഓൺലൈൻ വില്പന ആലോചിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചേക്കും.

സംസ്ഥാനത്തെ മദ്യ വില്‍പന രീതിയെ സംബന്ധിച്ച ഹെെക്കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്നാണ്  പുതിയ രീതികള്‍ ഉള്‍പ്പെടെ പരീക്ഷിക്കാന്‍ ബെവ്‌കോ തയ്യാറാകുന്നത്. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റിലെ ആള്‍കൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

പരീക്ഷണം വിജയകരമായാല്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 270 ഔട്ട് ലെറ്റുകളില്‍ സൗകര്യം ഒരുക്കാനാണ് നീക്കം. ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി 13 ഔട്ട് ലറ്റുകളിലെ സ്‌റ്റോക്, വില വിവരങ്ങള്‍ ബെവ്‌കോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്.

മദ്യ വില്‍പന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

.

Leave a Reply

Your email address will not be published.