ഐക്യ ശ്രമങ്ങൾക്ക് പിന്തുണ നൽകും; ഐ.എൻ.എൽ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി


തിരൂരങ്ങാടി: ഐ.എൻ എൽ സംസ്ഥാന പ്രസിഡണ്ട് എ.പി അബ്ദുൽവഹാബ് നടത്തുന്ന പാർട്ടിയിലെ ഐക്യശ്രമങ്ങൾക്കും പാർട്ടി ശക്തിപ്പെടുത്തലുകൾക്കും ധാർമികമായി പിന്തുണയ്ക്കാനും, പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകാനും ഐ.എൻ.എൽ. തിരൂരങ്ങാടി മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് പോഷക സംഘടന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
യോഗത്തിൽ കെ.ടി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ച് മൊയ്തീൻ ഹാജി തിരൂരങ്ങാടി, കെ.സി. മൻസൂർ, ജബ്ബാർ ഹാജി കാരാടൻ, മജീദ് തെന്നല, ഹനീഫ തെന്നല, ഷംസുദ്ധീൻ പാലത്തിങ്ങൽ, അബുബക്കർ ചെറമംഗലം, കരിം പരപ്പനങ്ങാടി, ടി.വി. മുഹമ്മത്, യു.കെ. നാസർ, ടി.പി. പീച്ചി, അഷ്റഫ് തെയ്യാല, മൊയ്തീൻ തെയ്യാല, എം. ഹനീഫ, യു.കെ. മുഹമ്മത്, നൗഷാദ് കുറുകത്താണി, റഹീസ് ബാബു,
കെ.പി അബ്ദു, എൻ.പി. അലവിക്കുട്ടി, എം.ടി. അഷറഫ്, കെ.പി. അബു, കെ.പി. മുസ്തഫ, കെ. അബ്ദുറഹ്‍മാൻ, പി. മുഹമ്മത് കുട്ടി, അഹമ്മദ്, നാസർ കുണ്ടുർ, അഷറഫ് കെ തെന്നല, സി.കെ.കുഞ്ഞാപ്പുട്ടി, എൻ. സി. മഖ്‌ബൂൽ, എൻ.സി. ഇഖ്ബാൽ, കുഞ്ഞുകാക്ക, റഫീഖ് പാലത്തിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു. മജീദ് തെന്നല സ്വാഗതവും ഹംസക്കുട്ടി ചെമ്മാട് നന്ദിയും പറഞ്ഞു.