183-ാമത് മമ്പുറം ആണ്ടുനേര്‍ച്ച ഓഗസ്റ്റ് 10 മുതല്‍


തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഗസറ്റ് 10 (ചൊവ്വ) മുതല്‍ ഓഗസ്റ്റ് 17 (ചൊവ്വ) കൂടിയ ദിവസങ്ങളില്‍ സംഘടിപ്പിക്കാന്‍ മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി തീരുമാനിച്ചു.
മഖാം സിയാറത്ത്, കൊടികയറ്റം, മതപ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥനാ സമ്മേളനം, മൗലിദ് സദസ്സ് തുടങ്ങിയ വിവിധ പരിപാടികള്‍ നേര്‍ച്ചയുടെ ഭാഗമായി നടക്കും. ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ചെയ്യാനും തീരുമാനിച്ചു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു.ശാഫി ഹാജി ചെമ്മാട്, ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഡോ. യു.വി.കെ മുഹമ്മദ്, കെ.എം സൈദലവി ഹാജി കോട്ടക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.