NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി ; കർഷകൻ ആത്മഹത്യ ചെയ്തു

പാലക്കാട് ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. നെന്മാറ തോട്ടുമുളമ്പ് സ്വദേശി കണ്ണൻകുട്ടി (56) ആണ് മരിച്ചത്. ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറഞ്ഞു. വീടിൻറെ ഉമ്മറത്ത് ഇന്ന് (തിങ്കൾ) പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൻകുട്ടിക്ക് അഞ്ച് ലക്ഷത്തിലേറെ കടമുണ്ടായിരുന്നു. സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്. ഇരുകൂട്ടരും വീട്ടിൽ വന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് സഹോദരി ഭർത്താവ് പറഞ്ഞു.

പാലക്കാട് ബ്ലേഡുകാരുടെ ഭീഷണിയെത്തുടർന്ന് രണ്ടാമത്തെ കർഷകനാണ് ജീവനൊടുക്കുന്നത്. മൂന്ന് ദിവസം മുമ്പ് വള‌ളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്‌തിരുന്നു.

മകളുടെ വിവാഹത്തിനായി വട്ടിപ്പലിശക്കാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടമെടുത്തു. തിരികെ 10 ലക്ഷം രൂപ അടച്ചെങ്കിലും 20 ലക്ഷം നൽകണം എന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാരായ പ്രകാശൻ, ദേവൻ എന്നിവർ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published.