സഹകരണ ബാങ്കില്‍ ലോക്കര്‍ കുത്തിതുറന്ന് മോഷണം; ഏഴ് കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടു


പാലക്കാട് ചന്ദ്രനഗര്‍ മരുതാ റോഡിലെ സഹകരണബാങ്കിലെ ലോക്കര്‍ കുത്തിതുറന്ന് വന്‍മോഷണം. മരുതാ റോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ലോക്കര്‍ തകര്‍ത്ത് ഏഴ് കിലോ സ്വര്‍ണ്ണവും 20,000 ത്തോളം രൂപയും പണവും മോഷ്ടിച്ചത്.
രാവിലെ ബാങ്കധികൃതര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. ലോക്കറിന്റെ ഇരുമ്പ് പാളികള്‍ കൊണ്ടുള്ള അഴികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത നിലയിലാണെന്ന് പൊലീസ് പറയുന്നു.
‘സി.സി.ടി.വിയുടെ മെമ്മറി പോര്‍ഷന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതൊന്നും കാണാനില്ല,’ പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു സൊസൈറ്റിയുടെ അവസാന പ്രവൃത്തി ദിവസം. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണായതിനാല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സ്‌ട്രോംഗ് റൂമില്‍ വിലപിടിപ്പുള്ള ഒരു സാധനവുമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.