NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചാലിയാര്‍ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.

മലപ്പുറത്ത് എടവണ്ണ ചാലിയാര്‍ പുഴയ്ക്ക് സമീപം മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടവണ്ണ പൊലീസ് പരിശോധന നടത്തി.

തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു. തലയോട്ടി ലഭിച്ച പരിസരപ്രദേശങ്ങള്‍ പൊലീസ് നിരീക്ഷണം നടത്തി. തലയോട്ടിയുടെ മറ്റു അവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കനത്ത മഴ കാരണം കഴിഞ്ഞ നാല് ദിവസമായി ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്.
നിലമ്പൂര്‍ ഭാഗത്തുനിന്നും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു വന്നതാണോ തലയോട്ടി എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.