NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അകറ്റണം; കാന്തപുരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതിയുടെ വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടര്‍ന്നുണ്ടായ മുസ്‌ലിം സമുദായത്തിന്റെ ആശങ്ക അറിയിക്കാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന്റെയും ന്യുനപക്ഷ വിഭാഗങ്ങളുടെയും ഉന്നമനത്തിന് സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടെതായി കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ ശേഷിക്കുന്നുവെങ്കില്‍ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അദ്ദേഹം അറിയിച്ചു.

 

ഉദ്യോഗ, തൊഴില്‍, സേവന മേഖലകളിലും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബോര്‍ഡ്, കോര്‍പ്പറേഷനുകളിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കണമെന്നും, മലബാര്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത, പി.എസ്.സി. റൊട്ടേഷന്‍ സമ്പ്രദായം മാറ്റി സ്ഥാപിക്കുക, മറ്റു പൊതുതാത്പര്യ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി,’ കാന്തപുരം പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ധൃതിപിടിച്ചതായിപ്പോയെന്നും എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഹക്കീം നേരത്തെ പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *