വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കായികാധ്യാപകന് സസ്പെൻഷൻ; കൂടുതൽ വിദ്യാർത്ഥിനികൾ പരാതി നൽകിയേക്കും


വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ. കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശി വി ടി മനീഷിനെയാണ് (41) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ മനീഷിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. 2019, 2020 വർഷങ്ങളിൽ മനീഷാണ് പെൺകുട്ടിക്ക് കായിക പരിശീലനം നൽകിയിരുന്നത്. ആ സമയത്താണ് പീഡനം നടന്നത്. മറ്റൊരു വിദ്യാർഥിനിക്ക് ഫോണിൽ അയച്ച അശ്ലീല സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകുമെന്നും സൂചനയുണ്ട്. മുൻപും ജോലി ചെയ്തിരുന്ന സ്ഥലത്ത് സമാനമായ പരാതികൾ ഉണ്ടായതിനെ തുടർന്നാണ് മനീഷിനെ നിലവിലുള്ള സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.