വള്ളിക്കുന്നില്‍ ആമകള്‍ കൂട്ടത്തോടെ ചന്തുപൊന്തി: വനം വകുപ്പ് വിശദ പരിശോധന തുടങ്ങി


വള്ളിക്കുന്ന് അത്താണിക്കല്‍ കച്ചേരിക്കുന്ന് നവരത്‌നാ റോഡിന് സമീപത്തെ പുത്താരത്തോട്ടില്‍ ആമകള്‍ കൂട്ടത്തോടെ ചത്തുപൊന്തി. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ച്ത്ത ആമകളില്‍ ഒന്നിനെ വിശദപരിശോധനക്കായി കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെയോടെയാണ് ആമകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് പുത്താരത്തോട്ടില്‍ ആമകള്‍ കൂട്ടത്തോടെ ചന്തുപൊന്തിയത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്.
എട്ട് ആമകള്‍ ഒരുമിച്ച് ചത്ത് പൊന്തിയ നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് കൊടുമ്പുഴ സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ സത്യനാഥന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ഷിജു എന്നിവരുടെ നേത്യത്വത്തില്‍ സ്ഥലത്തെത്തി വിശദ പരിശോധനയ്ക്കായി സാബിള്‍ ശേഖരിച്ചു.
ആമകള്‍ ചത്തുപൊന്തിയ തോട്ടിലെ വെള്ളവും പരിശോധിക്കും. ആമകള്‍ കൂട്ടത്തോടെ ചന്തുപൊന്തിയതിന്റെ കാരണം അറിയാത്തതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.