NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

65 കാരനെ കഴുത്തു ഞെരിച്ച് കൊന്നു; ഭാര്യയും ബന്ധുക്കളായ യുവാക്കളും അറസ്റ്റില്‍

1 min read

രോഗബാധിതനായി കിടപ്പിലായിരുന്ന 65-കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കളായ യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചെറുവത്തൂര്‍ പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ വി. ജാനകി (50), ജാനകിയുടെ സഹോദരിയുടെ മകന്‍ അന്നൂര്‍ പടിഞ്ഞാറ് താമസിക്കുന്ന വി. രാജേഷ് (34), മറ്റൊരു ബന്ധു കണ്ടങ്കാളിയില്‍ താമസിക്കുന്ന അനില്‍ (39) എന്നിവരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു.

കൊവിഡ് ഭേദമായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. അസുഖബാധിതനായ ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ബുധനാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം സ്വാഭാവിക മരണമാക്കാനും ഇവര്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. രാത്രി ഒന്നരയോടെ സമീപവാസികളെ അറിയിച്ച് മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മൃതദേഹത്തില്‍ താടിയില്‍ മുറിവും കഴുത്തില്‍ പാടും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.