വാടക കുടിശ്ശിക 6,32,462 രൂപ എം.എ. യൂസഫലി നൽകി; പ്രസന്നയ്ക്ക് ഇനി കട തുറക്കാം


കുടിശിക അടയ്ക്കാതിന്റെ പേരിൽ കൊച്ചി മറൈൻ ഡ്രൈവിൽ ജി.സി.ഡി.എ കട അടപ്പിച്ച വീട്ടമ്മയ്ക്ക് ഇനി കട തുറക്കാം. വാടക കുശിയയായ മുഴുവൻ തുകയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ജി.സി.ഡി.എയ്ക്ക് നൽകി. ഒമ്പത് ലക്ഷം രൂപയാണ് കടയുടമയായ പ്രസന്ന അടയ്ക്കാൻ ഉണ്ടായിരുന്നത്.
ഇതിൽ ജി.സി.ഡി.എ ഇളവ് അനുവദിച്ചതു പ്രകാരമുള്ള 6,32,462 രൂപയാണ് ലുലു ഗ്രൂപ്പ് അടച്ചത്. കട അടച്ചതിന് പിന്നാലെ നാല് ദിവസമായി മറൈൻ ഡ്രൈവിലെ കടയക്ക് മുന്നിൽ ഉടമ പ്രസന്ന പ്രതാപ് സമരത്തിലായിരുന്നു.
വാർത്തയറിഞ്ഞ് എം.എ യൂസഫലി സഹായവുമായി എത്തുകയായിരുന്നു. പ്രളയവും കോവിഡും കാരണം രണ്ട് വർഷമായി കച്ചവടം ഇല്ലാത്തതിനാൽ പ്രസന്ന വാടക നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയായിയരുന്നു.
2015 മുതൽ വാടക അടക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നൽകിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎ നടപടിയെ ന്യായീകരിച്ചത്.