വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണം: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍


കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള കാരണം സംസ്ഥാനത്താകെയുള്ള വ്യാപാരികള്‍ വലിയ പ്രയാസങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
ബലിപെരുന്നാളിനും വെള്ളിയാഴ്ചകളിലെ ജുമുഅക്കും ആരാധനയുടെ നിര്‍വഹണത്തിന്, മതപരമായി അനിവാര്യമായ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി പള്ളികളില്‍ നിസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റിവ് കേസുകള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവുമായി ഇക്കാര്യങ്ങള്‍ വിശദമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.