നിർമ്മാണം പൂർത്തിയായി; തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഉടന്‍ തുറന്നു കൊടുക്കും;


തിരൂരങ്ങാടി: ചെമ്മാട് ബ്ലോക്ക് റോഡില്‍ അനുവദിച്ച തിരൂരങ്ങാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഉടന്‍ തുറന്നു കൊടുക്കും. ഒരേ സമയം പത്ത് ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിൽ ഒന്നര ഏക്കറയോളം സ്ഥലത്താണ് ബസ്സ്റ്റാന്റ്. ആധുനിക സൗകര്യങ്ങളോടെ വിശ്രമമുറി, കംഫര്‍ട്ട് റൂമുകള്‍, ഡ്രൈനേജ് സൗകര്യം തുടങ്ങി ഒരുക്കിയിട്ടുണ്ട്.
നഗരസഭ ഓഫര്‍ പരസ്യം ക്ഷണിച്ചത് പ്രകാരം സ്വകാര്യമേഖലയില്‍ അനുവദിച്ചതാണ് ബസ്സ്റ്റാന്റ്. നിര്‍മാണം പൂര്‍ത്തിയായ ബസ് സ്റ്റാൻഡ് തുറന്ന് കൊടുക്കുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. ചെമ്മാട് ബ്ലോക്ക് റോഡിലെ ബസ് സ്റ്റാൻഡ് ചെമ്മാട് ടൗണിലെ ഗതാഗതകുരുക്കിനു പരിഹാരമായേക്കും. നിര്‍മാണം പൂര്‍ത്തിയായത് ഭരണസമിതി അംഗങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തി.