ആശുപത്രിയിൽ നിന്ന് പണവും സ്വർണ്ണാഭരണവും മോഷ്ടിച്ച പ്രതിയെ തെളിവെടു പ്പിനായി എത്തിച്ചു.

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി: സ്വർണാഭരണവും എ ടി എം കാർഡ് ഉപയോഗിച്ച് പണം മോഷ്ടിച്ച പ്രതിയെ തിരൂരങ്ങാടി പൊലീസ് തെളിവെടുപ്പിനായി എത്തിച്ചു. കോഴിക്കോട് കല്ലായി സ്വദേശി കോയതൊടിക ഇൻസുദ്ധീൻ (25) എന്നയാളെയാണ് തിരൂരങ്ങാടി പൊലീസ് മോഷണ കേസിൽ തെളിവെടുപ്പിന് എത്തിച്ചത്.
കഴിഞ്ഞ മെയ് മാസം തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ നിന്നും ഒരു സ്വർണ്ണ കമ്മലും എ.ടി.എം കാർഡ് ഉപയോഗിച്ച് പണവും കവർന്ന കേസിലെ പ്രതിയെയാണ് പൊലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്. കോഴിക്കോട് മറ്റൊരു കേസിൽ പിടിക്കപെട്ടപോഴാണ് പ്രതി ഈ മോഷണവും വെളിപ്പെടുത്തിയത്.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജയിലിൽ നിന്നും തിരൂരങ്ങാടി പൊലീസ് ഇവിടത്തെ കളവ് കേസിൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.