പെരിന്തല്‍മണ്ണ സബ് കലക്ടറായി ശ്രീധന്യ സുരേഷും തിരൂര്‍ ആര്‍.ഡി.ഒ. യായി സൂരജ് ഷാജി ഐ.എ.എസും നാളെ ചുമതലയേല്‍ക്കും


തിരൂര്‍ ആര്‍.ഡി.ഒയായി സൂരജ് ഷാജി ഐഎഎസ് ഇന്ന് (ജൂലൈ അഞ്ചിന)് ചുമതലയേല്‍ക്കും. ഇടുക്കിയില്‍ അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തിരൂര്‍ ആര്‍ഡിഒയായി ഔദ്യോഗിക പദവിയില്‍ പ്രവേശിക്കുന്നത്. ഡല്‍ഹിയില്‍ പഠിച്ച് വളര്‍ന്ന സൂരജ് ഷാജി ഐഎഎസ് 2019 ബാച്ചിലായി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മൂന്നാം പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. 12-ാം ക്ലാസ് വരെ ഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലായിരുന്നു പഠനം. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ എക്കണോമിക്‌സും ഡല്‍ഹി ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനും പൂര്‍ത്തിയാക്കി. ആലപ്പുഴം കായംകുളം സ്വദേശിയാണ്. ഡല്‍ഹിയിലെ കേരള ഹൗസില്‍ നിന്ന് കണ്‍ട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളി വീട്ടില്‍ ഷാജിയാണ് പിതാവ്. മാതാവ് അനില. അവിവാഹിതനാണ്.
**********************************************************************************
ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിച്ച വയനാട് സ്വദേശി ശ്രീധന്യ സുരേഷ് ഐഎഎസ് പെരിന്തല്‍മണ്ണ സബ് കലക്ടറായി ഇന്ന് (ജൂലൈ അഞ്ചിന്) ചുമതലയേല്‍ക്കും. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് പെരിന്തല്‍മണ്ണ സബ് കലക്ടറാകുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി വിജയിച്ച ശ്രീധന്യ കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും സിവില്‍ സര്‍വ്വീസ് നേടുന്ന വ്യക്തിയെന്ന നേട്ടമാണ് കൈവരിച്ചത്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. വയനാട് തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസെന്ന ലക്ഷ്യം കൈവരിച്ചത്. വയനാട് പൊഴുതന സ്വദേശി സുരേഷ്-കമല ദമ്പതികളുടെ മകളാണ്.