സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു


ഇടുക്കിയില്‍ കടക്കെണി മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാമ്പാടുംപാറയില്‍ വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയാണ് ഗൃഹനാഥന്‍ ജീവനൊടുക്കിയത്. നെല്ലിപാറയില്‍ കര്‍ഷകനായ സന്തോഷാണ് മരിച്ചത്.
സന്തോഷ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സ്ഥാപനം ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായി സന്തോഷിന്റെ ഭാര്യ പറയുന്നു. ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ഇടപാടുകാരെ ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു.