പരപ്പനങ്ങാടിയിൽ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു.


പരപ്പനങ്ങാടി : പരപ്പനങ്ങാടി അഞ്ചപ്പുരക്ക് സമീപം മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശി അബ്ദുള്ള(55) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടമുണ്ടായത്. കിണറിന്റെ പടിയില്‍ ഇരിക്കവെ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കിണറില്‍ കൂടുതൽ വെള്ളമുണ്ടായിരുന്നു.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ട്രോമോകെയര്‍ വളന്റിയര്‍മാരായ ഗഫൂര്‍ തമ്മന്ന, മൂനീര്‍ സ്റ്റാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടൂകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഉടൻ തന്നെ ഇയാളെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടടുത്ത സ്വകാര്യ ആശുപത്രയില്‍ കൊണ്ടുപോയി മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.