രക്തസാബിളുകള്‍ നടുറോഡില്‍: പോലീസ് അന്വേഷണം തുടങ്ങി
1 min read

താനൂര്‍: സ്വകാര്യ ലാബില്‍ ശേഖരിച്ച രക്തസാബിളുകള്‍ പൊന്മുണ്ടം ബൈപ്പാസില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച (ഇന്നലെ ) രാവിലെ 9.30 ഓടെയാണ് രക്തസാബിളുകള്‍ നടുറോഡില്‍ കണ്ടെത്തിയത്. സ്വകാര്യ ലാബില്‍ ശേഖരിച്ച രക്തസാബിളുകള്‍ വാഹനത്തില്‍ നിന്ന് അബദ്ധത്തില്‍ വീണതോ ബോധപൂര്‍വ്വം ഉപേക്ഷിച്ചതോ എന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കല്‍പ്പകഞ്ചേരി പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
രോഗികളുടെ പേരുകള്‍ സഹിതമുള്ള രക്തസാബിളുകള്‍ കവറിലാക്കിയ നിലയിലാണ് റോഡില്‍ കിടന്നിരുന്നത്. മലപ്പുറം- തിരൂര്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ബൈ്പ്പാസ് വഴി കൂടുതല്‍ വാഹനങ്ങള്‍ കടന്നു പോയതോടെ ര്ക്തസാബിളുകളുള്ള ചെറിയ ബോട്ടിലുകള്‍ പൊട്ടി രക്തം റോഡില്‍ പരന്ന നിലയിലായിരുന്നു. കല്‍പ്പകഞ്ചേരി പോലീസിലും പൊന്മുണ്ടം ആരോഗ്യ കേന്ദ്രത്തിലും വിവരം അറിയിച്ചതോടെ അന്വേഷണം തുടങ്ങുകയായിരുന്നു.
റോഡില്‍ നിന്ന് കണ്ടെ്ത്തിയ കവറില്‍ സ്വകാര്യ ലാബിനെക്കുറിച്ചുള്ള സൂചന ലഭിച്ചതിനാല്‍ പോലീസ് ആ സ്ഥാപനത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ര്ക്തസാബിളുകള്‍ ഉള്‍പ്പെടെയുള്ളവ റോഡില്‍ നിന്ന് കണ്ടെത്തിയതോടെ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കല്‍പ്പകഞ്ചേരി സി ഐ റിയാസ് രാജ വ്യക്തമാക്കി.