നിരവധി മോഷണ ക്കേസുകള്‍: പ്രതിയെ പോലീസ് തിരയുന്നു; ചിത്രം പരപ്പനങ്ങാടി പോലിസ് പുറത്തുവിട്ടു.


പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകള്‍ നടത്തിയശേഷം മുങ്ങിനടക്കുന്ന പ്രതിയെ പോലീസ് തിരയുന്നു. പ്രതിയുടെ ചിത്രം പരപ്പനങ്ങാടി പോലിസ് പുറത്തുവിട്ടു. കഴിഞ്ഞദിവസം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുട്ടിയുടെ ഒന്നേകാല്‍ പവന്‍ തൂക്കമുള്ള മാലയും മൂന്ന് മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ സംശയിക്കുന്നയാളാണ്.
കൂടാതെ മറ്റ് നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. വീടിൻറെ പിന്‍വശത്തെ വാതില്‍/ ഗ്രില്‍ എന്നിവ പൊളിച്ചാണ് ഇയാളുടെ പതിവ് മോഷണരീതി. മോഷണം നടത്താനുദ്ദേശിക്കുന്ന വീടിനടുത്ത് തന്നെയായിരിക്കും ഇയാള്‍ താമസിക്കുന്നത്. ഇയാളെപ്പറ്റി എന്തെങ്കിലും സൂചനകള്‍ കിട്ടിയാല്‍ 0494 2410260, 94979 47225 ഈ നമ്പറില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അറിയിച്ചു.