സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി വിരുദ്ധ സന്ദേശ മെത്തിക്കാന്‍ ഡി. വൈ. എസ്. പിയുമായി അഭിമുഖം നടത്തി രണ്ടാം ക്ലാസുകാരന്.


താനൂർ: ലഹരി വിരുദ്ധ ദിനത്തില്‍ പോലീസിന് കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്. ലോക്ക് ഡൗണ്‍ കാലത്ത് ലഹരി ഉപയോഗത്തില്‍ കുറവോ കൂടുതലോ.. രണ്ടാം ക്ലാസുകാരന്റെ ചോദ്യം കേട്ട താനൂര്‍ ഡി.വൈ.എസ്. പി എം. ഐ ഷാജിയ്ക്ക് കൗതുകമായെങ്കിലും അദ്ദേഹം കാര്യങ്ങള്‍ വ്യക്തമായി തന്നെ വിശദീകരിച്ചു നല്കി.
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഏഴ് വയസ്സുകാരനുമായ മുഹമ്മദ് റബിനാണ് ലഹരി വിരുദ്ധ ദിന സന്ദേശം സഹപാഠികളിലേക്ക് എത്തിക്കാന്‍ പോലീസുമായി അഭിമുഖം നടത്തിയത്. മാതാവ് ഷംലക്കൊപ്പം താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് റബിന് ഡിവൈഎസ്പിയെ കണ്ടത്.
സ്കൂളില്‍ നിന്ന് നല്കിയ അസൈന്മെന്റിന്റെ ഭാഗമായിരുന്നു പോലീസുമായുള്ള അഭിമുഖം. പോലീസ് സ്റ്റേഷനില്‍ പോയി അഭിമുഖം നടത്താന്‍ ആദ്യമെക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും അഭിമുഖം നടത്താന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് റബിന് പറഞ്ഞു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് താമസിക്കുന്ന നരിക്കോട്ടുമേച്ചേരി വീട്ടില്‍ ഫാസിലിന്റെയും ഷംലയുടെയും ഏക മകനാണ് റബിന്.