കാരണോർക്ക് അടുപ്പിലുമാവാം; മാസ്ക് ധരിക്കാതെ പരിപാടിയിൽ പങ്കെടുത്ത പൊലീസിനെതിരെ പി.കെ. അബ്ദുറബ്ബ്


കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മാസ്ക് പോലും ധരിക്കാതെ പരിപാടിയിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്. ഒരേ രാജ്യം, രണ്ടു നീതി, കാരണോർക്ക് അടുപ്പിലുമാവാം എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഉദ്ഘാടനത്തിലാണ് കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറന്നത്.ഓഫീസുകളിലും ഡബിൾ മാസ്ക് ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ കേട്ടത് മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ്.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, കമീഷണർ, എസ്.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ടെമ്പിൾ സ്റ്റേഷനിലിരുന്ന് യോഗത്തിൽ പങ്കെടുത്തത്.
ഫെയ്സ്ബുക്ക് കുറിപ്പ് 👇