ഷാര്‍ജയില്‍ മലയാളി കുത്തേറ്റു മരിച്ചു; സംഭവം നൈജീരിയക്കാര്‍ തമ്മിലെ തര്‍ക്കം പിടിച്ചു മാറ്റുന്നതിനിടെ. അപകട മരണമാക്കാന്‍ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിട്ടു.


ഇടുക്കി: ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയനാണ് കുത്തേറ്റ് മരിച്ചത്. 28 വയസായിരുന്നു. വിഷ്ണു താമസിച്ചിരുന്ന അതേ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നൈജീരിയന്‍ സ്വദേശികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് പിടിച്ചുമാറ്റാനെത്തിയ വിഷ്ണുവിന് കുത്തേല്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്കിടുകയും ചെയ്തു. വിഷ്ണുവിന്റെത് അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.ഷാര്‍ജയില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനായിരുന്നു മരിച്ച വിഷ്ണു.
പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു.അടുത്ത മാസം ലീവിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു വിഷ്ണു. അച്ഛൻ : വിജയൻ, അമ്മ : ലളിത, സഹോദരങ്ങള്‍: വിപിന്‍, ഉണ്ണിമായ.