മലപ്പുറത്തിൻ്റെ കുതിപ്പിന് തിരൂർ ജില്ല വേണം: എസ്.ഡി.പി.ഐ. പ്രതിഷേധം


തിരുരങ്ങാടി: ജനസംഖ്യ വർദ്ധനവ് കാരണം വികസനത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക എന്ന ആവശ്യമുന്നയിച്ച് തിരൂരങ്ങാടി താലൂക്ക് ഓഫീസിന് മുന്നിൽ എസ്.ഡി.പി.ഐ മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി. ജില്ല അവഗണനയുടെ ഭാരം ചുമക്കാൻ തുടങ്ങിയിട്ട് 52 വർഷം പിന്നിടുകയാണ്. അടിസ്ഥാന വിഷയങ്ങളിൽ പോലും അവഗണന നേരിടുന്ന ജില്ല രണ്ടായി വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 16 മുതൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മറ്റി സമരമാസം നടത്തുന്നതിൻ്റെ ഭാഗമായാണ് പ്രതിഷേധം നടന്നത്.
തിരൂരങ്ങാടി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന സമരം മണ്ഡലം പ്രസിഡണ്ട് ഹമീദ് പരപ്പനങ്ങാടി ധർണ്ണ ഉത്ഘാടനം ചെയ്തു. സിക്രട്ടറി ഉസ്മാൻ ഹാജി സ്വാഗതം പറഞ്ഞു. ജാഫർ തിരുരങ്ങാടി, ഉമ്മർ ഉള്ളണം, റിയാസ് തിരുരങ്ങാടി നേതൃത്വം നൽകി. തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്ക് മുന്നിൽ നടന്ന ധർണ്ണ സമരത്തിന് ഉസൈൻ ചെമ്മാട്, സാബിക്ക് പന്താരങ്ങാടി ,അബ്ബാസ് നേതൃത്വം നൽകി.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് മുന്നിൽ നടന്ന ധർണ്ണ നൗഫൽ ചെറു പുരക്കൽ ഉത്ഘാടനം ചെയ്തു, അക്ബർ, അഷ്റഫ് ,സിദ്ധീഖ് കെ. സംസാരിച്ചു. പെരുമ്മണ്ണ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ ഷഫീഖ് മൂച്ചിക്കൽ ഉത്ഘാടനം ചെയ്തു. റഫീഖ് പെരുമണ്ണ, സുബൈർ കോഴിച്ചെന, ഫിറോസ് നേതൃത്വം നൽകി എടരിക്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ അഷ്റഫ് സി.ടി, ചേക്കുട്ടി പി, ബക്കർ എടരിക്കോട് നേതൃത്വം നൽകി.