എം.എസ്.എഫ് ഹരിതയിൽ തർക്കം; ജില്ലാ പ്രസിഡന്റിന് നേരെ സൈബർ ആക്രമണം, സഹിക്കാവു ന്നതിലും അപ്പുറമെന്ന് അഡ്വ. തൊഹാനി


എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ സൈബറിടത്തിൽ കനത്ത ആക്രമണം നേരിടുന്നതായി അഡ്വ. തൊഹാനി.
ഒരു പെണ്ണ് എന്ന പരിഗണന പോലും നൽകാതെ തനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെയാണ് സൈബർ ആക്രമണം. ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല.
ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. കഴിയുന്ന ഒരു സേവനം പാർട്ടിക്ക് വേണ്ടി ചെയ്യാം എന്ന് മാത്രമേ ആലോചിച്ചിരുന്നുള്ളൂ, ഇത് സഹിക്കാവുന്നതിലും അപ്പുറമാണ് ഇനിയും ദയവായി ആക്രമിക്കരുതെന്നും തൊഹാനി ഫെയ്സ്ബുക്കിൽ കുറിച്ചു.
വ്യാഴാഴ്ചയാണ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. കീഴ്‌വഴക്കങ്ങൾ ലംഘിച്ചാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചതെന്നും ഇത് അംഗീകരിക്കില്ലെന്നും ഹരിത സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് 👇