ദാറുല്‍ഹുദാ പ്രവേശന പരീക്ഷ: ആദ്യഘട്ടം ഓണ്‍ലൈനില്‍


തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ഹുദവി കോഴ്‌സ്, സഹ്‌റാവിയ്യ കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷ രണ്ട് ഘട്ടങ്ങളിലായി നടക്കും.
ആദ്യഘട്ടം ഓണ്‍ലൈന്‍ വഴി ഈ മാസം 12,13 (ശനി,ഞായര്‍) തിയ്യതികളില്‍ നടത്തും. വിദ്യാര്‍ത്ഥികളുടെ സൗകര്യം, നെറ്റ് ലഭ്യത എന്നിവ പരിഗണിച്ച് വിവിധ ഓണ്‍ലൈന്‍ ആപുകള്‍ വഴി വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയായിരിക്കും ആദ്യഘട്ട പരീക്ഷ.
പരീക്ഷാ ദിവസം, സമയം എന്നിവ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെ കോഡിനേറ്റര്‍മാര്‍ രക്ഷിതാക്കളെ ഫോണില്‍ അറിയിക്കുന്നതായിരിക്കും. ആദ്യഘട്ടത്തില്‍ യോഗ്യത നേടുന്നവര്‍ക്കു മാത്രമാണ് അന്തിമ ഘട്ട പരീക്ഷക്ക് അവസരം. അപേക്ഷ ഫീസ് ദാറുല്‍ഹുദായുടെ അക്കൗണ്ട്, ഗൂഗ്ള്‍ പേ വഴി അടക്കേണ്ടതാണ്.
ഹിഫ്‌ള് കോഴ്‌സിലേക്ക് അപേക്ഷിച്ചവരുടെ ആദ്യഘട്ട പരീക്ഷ കഴിഞ്ഞ ദിവസം ഓണ്‍ലൈനായി നടന്നു.