ഹജൂർ കച്ചേരി, പൈതൃക മ്യൂസിയം നിർമ്മാണം വൈകരുത്: ഐ.എൻ.എൽ


തിരൂരങ്ങാടി: ഒന്നാം പിണറായി സർക്കാറിൽ ബഡ്ജറ്റിൽ തുക വകയിരുത്തുകയും ടെൻഡർ നടപടികളടക്കം പൂർത്തീകരിച്ച് പ്രവർത്തന ഉൽഘാടനം നിർവ്വഹിച്ചതുമായ പുരാവസ്തു വകുപ്പ് അധീനതയിലുളള ചെമ്മാട് നഗരത്തിലെ ഹജൂർ കച്ചേരി പൈതൃക സ്മാരകമായി നിലനിർത്തുന്നതിൻ്റെ ഭാഗമായുള്ള പ്രവർത്തികൾ ഉടൻ ആരംഭിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംസ്ഥാന തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പൈതൃക മ്യൂസിയത്തിൻ്റെ പ്രവർത്തനം വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി വകുപ്പ് മന്ത്രി സ്ഥലം സന്ദർശിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ടി സൈത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സി.പി അബദുൽ വഹാബ്, നൗഫൽ തടത്തിൽ, പി. ഷാജി ശമീർ, എൻ.വി അസീസ്, അസ്സു ചെട്ടിപ്പടി,യു.കെ മജീദ്, അഷ്റഫ് തയ്യാല, ആപ്പ വെന്നിയൂർ, ഷാഹുൽ ഹമീദ്, ഷൗക്കത്ത് കുണ്ടൂർ, അബൂബക്കർ, പി.വി ശംസു, ഷൈജൽ വലിയാട്ട്, വി.പി മൊയ്തീൻകുട്ടി, കരീം പങ്ങിണിക്കാടൻ, എ.എം.കെ ബാവ, അശ്റഫ് തിരൂരങ്ങാടി എന്നിവർ സംസാരിച്ചു.