ഇന്ധനവിലയില്‍ എം.എസ്.എഫ് ബാറ്റും ഹെല്‍മറ്റുമുയര്‍ത്തി പ്രതിഷേധിച്ചു


തിരൂരങ്ങാടി : പെട്രോൾ, ഡീസൽ വിലയിലെ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നികുതി വെട്ടിപ്പിനെതിരെ എം.എസ്.എഫ് മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി ചേളാരി, തലപ്പാറ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ സംഘമങ്ങള്‍ നടത്തി.
പെട്രോള്‍ വില നൂറ് കവിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ സെഞ്ച്വുറിക്കടയാളമെന്നോളം ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റുമയര്‍ത്തി പെട്രോള്‍ മുമ്പുകള്‍ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.
50 രൂപക്ക് പെട്രോളെന്ന നരേന്ദ്രമോഡിയുടെ നുണ പ്രചരണത്തിനെതിരെ പ്രവര്‍ത്തകര്‍ 50 രൂപക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ ഒഴിച്ച് കൊടുത്തും പ്രതിഷേധിച്ചു. രാവിലെ 10 മണിക്ക് പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമൊക്കെ നടത്തിയ സമരം ശ്രദ്ധേയമായി.
ചേളാരിയിൽ പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറർ എം.എ അസീസ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി.
തലപ്പാറയിൽ വള്ളിക്കുന്ന് മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് നസീഫ് ഷെർഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് പി.പി സഫീർ, ജനറൽ സെക്രട്ടറി ഫർസിൻ അഹമ്മദ്, ഭാരവാഹികളായ ടി.നിയാസ്, ഇ.കെ അനസ്, സുല്‍ക്കര്‍ നൈന്‍, പി.കെ ഉമറലി പ്രവര്‍ത്തകരായ കെ.എം ജസീബ്, സി.കെ സബീല്‍, ടി.കെ ഇര്‍ഫാന്‍, സി.വി അല്‍ത്താഫ്, കെ.സല്‍മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.