സംസ്ഥാനത്ത് ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി; നിലവിലെ നിയന്ത്രണങ്ങൾ തുടരും


സംസ്ഥാനത്ത് ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം.
ഇത് പ്രകാരമാണ് സർക്കാർ തീരുമാനം.