പ്രകൃതിയെ മറക്കാതിരിക്കാം… തണലൊരുക്കാം നാളേക്ക്… ഡി.ഡി ഗ്രൂപ്പ് പരിസ്ഥിതി ദിനം ആചരിച്ചു.


പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് പരിസ്ഥിതി ദിനമാചരിച്ചു. പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഏ. വി ഹസ്സൻ കോയ ഉദ്‌ഘാടനം ചെയ്തു. പരപ്പനങ്ങാടി പോലീസ് സബ് ഇൻസ്‌പെക്ടർ ഷിജിത്ത്, ഡി.ഡി ഗ്രൂപ്പ് കൺവീനർ ശറഫലി, ചെയർമാൻ കെ.പി. ഫിറോസ്, ട്രഷറർ ശിഹാഉൽ ഹഖ്, വൈസ് ചെയർമാന്മാരായ സൈതലവി എന്ന മുത്തു,
സിറാജ്. എം, എക്സിക്യൂട്ടീവ് മെമ്പർമാരായ മൻസൂർ, റഷീദ് വി, മെക്കോ ഡി.ഡി സൗദി അറേബ്യ കോഡിനേറ്റർ ഉസ്മാൻ വെള്ളിയത്ത്, സൈനുൽ ആബിദ് .ടി എന്നിവർ തൈകൾ നട്ടു പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി .
കൂടാതെ ഡി.ഡി ഗ്രൂപ്പ് അംഗങ്ങൾക്ക് നൂറോളം തൈകൾ വിതരണം ചെയ്തു.
