കൊടകര കുഴൽപ്പണ കേസ്; സുരേഷ് ഗോപിയുടെ മൊഴി യെടുത്തേക്കും


കൊടകര കുഴൽപ്പണ കേസിൽ ബിജെപി എംപിയും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജനും സംഘവും എത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചറിയാനാണ് മൊഴിയെടുക്കുന്നത്. വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ആന്വേഷണ സംഘം ആലോചിക്കുന്നത്. താരത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമരാജനും സംഘവും എത്തിയിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ആരായും. കുഴൽപ്പണക്കടത്തിന്റെ ഗൂഢാലോചന കേന്ദ്രമാണെന്നും സൂചനകളുണ്ട്.
അതിനിടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും നിരവധി തവണ കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഉള്‍പ്പെടെ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പൊലീസ് പറയുന്നത്. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.