മൂന്നിയൂരിൽ മതിലിടിഞ്ഞു വീടിനും വാഹനങ്ങൾക്കും നാശം


മൂന്നിയൂർ : മതിലിടിഞ്ഞ് വീണ് വീടിനും വാഹനങ്ങൾക്കും സാരമായ നാശനഷ്ടം. പാറേക്കാവിലെ വിളിവെള്ളി ഗോപിയുടെ വീടിന് മുകളിലേക്കാണ് സ്വകാര്യ വ്യക്തിയുടെ മതിൽ വ്യാഴാഴ്ച രാത്രിയിലെ മഴയിൽ ഇടിഞ്ഞു വീണത്.
മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കും കാറിനും കല്ലുകളും മതിലിൻ്റെ സ്ലാബും പതിച്ച് സാരമായ കേടുപാടുകൾ പറ്റി. വീടിനു മുകളിലെ വശങ്ങളിൽ പതിച്ച ഓടുകളും ഷീറ്റുകളും തകർന്നു. ഫില്ലറുകൾക്കും വിള്ളലേറ്റു.
രാത്രിയായതിനാൽ വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.