ലക്ഷദ്വീപ് പ്രശ്‌നത്തില്‍ പാസാക്കിയ പ്രമേയം പരിഹാസ്യമെന്ന് കെ. സുരേന്ദ്രന്‍


ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയത് പരിഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണെന്നും കേരളത്തിന് ഇതിന് അധികാരമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.‘കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടാത്ത ഒരു കേന്ദ്ര ഭരണപ്രദേശത്തെ നിയമ പരഷ്‌കരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കേരള നിയമസഭക്ക് എന്ത് അധികാരമാണുള്ളത്.
അനാവശ്യ പ്രചരണങ്ങള്‍ക്ക് നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് വിലകുറഞ്ഞ പരിഹാസ്യമായ നടപടിയാണ്. തുടര്‍ച്ചയായി കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കുകയാണ് നിയമസഭ. മുഖ്യമന്ത്രി തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് ദുരൂഹമാണ്,’ സുരേന്ദ്രന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.നിങ്ങള്‍ക്ക് കവല യോഗം നടത്തി പ്രസംഗിച്ചാല്‍ പോരെയെന്നും സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിയമസഭയെ ഉപയോഗിക്കണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.