ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങളിൽ ഇളവ്; മൊബൈൽ, കണ്ണട കടകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം


കേരളത്തിലെ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവയ്ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
ശനിയാഴ്ച്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ചൊവ്വ, ശനി ദിവസങ്ങളിലാണ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവ് ബാധകമാവില്ല
മൊബൈല്‍, കണ്ണട കടകള്‍ക്ക് പുറമേ ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകള്‍ക്കും ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.