ലോക് ഡൗൺ നിയന്ത്രണങ്ങൾ : ഞായറാഴ്ച (30/05/2021) ചില ഇളവുകൾ ഏർപ്പെടുത്തി യതായി കളക്ടർ
1 min read

വിവാഹം, മരണാനന്തര ചടങ്ങുകൾ ശുചീകരണം എന്നിവക്ക് ഇളവ്
നിയന്ത്രണങ്ങൾ;
പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ പ്രവൃത്തികൾ, പെട്രോൾ പമ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ) പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ, ചരക്കുഗതാഗതം, ചരക്കുകളുടെ ലോഡിങ്, അൺലോഡിംഗ് ജോലികൾ, (അന്തർജില്ലാ യാത്ര പാസോടു കൂടിയത്), മരണാനന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച് വിവാഹങ്ങൾ, എന്നിവ ഒഴികെയുള്ള യാതൊരു പ്രവർത്തികൾക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.
ഹോട്ടലുകൾ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ്.
മേൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി തടയൽ നിയമം, 2021 ലെ കേരള പകർച്ചവ്യാധി രോഗ ഓഡിനൻസ്, തിരൂരങ്ങാടി ടുഡേ. ദുരന്തനിവരണ നിയമം 2005, IPC സെക്ഷൻ 188 എന്നിവ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.