തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന് മുൻ വശത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി


കണ്ടെത്താൻ സഹായിച്ചത് പ്രിൻസിപ്പലിന്റെ ജാഗ്രത
തിരൂരങ്ങാടി പി എസ് എം ഒ കോളേജിന് സമീപം കെ എം എം എം ഒ അറബിക് കോളേജിന് മുൻ വശത്ത് ചെമ്മാട് – കക്കാട് റോഡരികിൽ നിന്നാണ് 3 കഞ്ചാവ് ചെടികൾ വളർന്ന നിലയിൽ കണ്ടെത്തിയത്.
പി എസ് എം ഒ കോളേജിലെ പ്രിൻസിപ്പൽ ,ബോട്ടണി വിഭാഗം അധ്യാപകൻ കൂടിയായ ഡോ. കെ. അസീസിൻ്റെ ജാഗ്രതയാണ് കഞ്ചാവ് ചെടികൾ കണ്ടെത്താൻ കാരണം.
റോഡരികിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലായിരുന്നു ഇവ. മാസങ്ങളുടെ പഴക്കമുണ്ട്. പ്രിൻസിപ്പൽ വിവരാമറിയിച്ചതിനെ തുടർന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രജോഷ് കുമാർ, എക്സൈസ് ഓഫിസർ ശിഹാബ് ഉൾപ്പെടെയുള്ള എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ കസ്റ്റഡിയിലെടുത്തു.