വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് കടപുഴകി വീണു; യുവതിക്ക് ദാരുണാന്ത്യം


കോഴിക്കോട്: വാണിമേലിൽ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു. കുനിയിൽ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.
ബുധനാഴ്‌ച വൈകീട്ട് വീടിൻ്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം.
വീടിനു സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു.
വളയം- വാണിമേൽ റൂട്ടിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിൽ വഹീമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുള്ളമ്പത്ത് സ്വദേശി നടുത്തറ പര്യയുടെ മകളാണ് വഹീമ.
ഉമ്മ: സുലൈഖ. മക്കൾ: ഹാമിദ് ഫിസാൻ, നഹാൻ സൈഫ്.