ചെമ്മാട് പട്ടാപ്പകല്‍ 12 കാരിയെ തട്ടി കൊണ്ടുപോകാന്‍ ശ്രമം ; ഒരാള്‍ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

തിരൂരങ്ങാടി: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസം സ്വദേശി അയിനുല്‍ അലിയെ (40) യാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.
ഇന്ന് ( ബുധനാഴ്ച) രാവിലെയാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ്, ചെമ്മാട് ജനത ലാബിന്റെ പിന്‍വശത്തുള്ള റോഡിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയായിരുന്നു അതിക്രമം.
പിന്നിലൂടെ വന്ന അക്രമി കുട്ടിയുടെ വായ് പൊത്തുപിടിക്കുകയും കൈകള്‍ പിന്നിലേക്കാക്കി വലിച്ചു കൊണ്ടുപോവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, കുട്ടിയുടെ ബഹളം കേട്ട് തൊട്ടടുത്ത വനിതാ ഹോട്ടലിലെ ജീവനക്കാര്‍ ഓടിയെത്തി.
അതോടെ കുട്ടിയെ വിട്ട് അക്രമി ഓടിയൊളിച്ചു. കൂടുതല്‍ നാട്ടുകാര്‍ എത്തി അക്രമിയെ തിരഞ്ഞു കണ്ടുപിടിച്ചു. പിന്നീട് തിരൂരങ്ങാടി പോലിസ് എത്തി അയാളെ കസ്റ്റഡിയില്‍ എടുത്തു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു.