NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്ത്; നവംബര്‍ 6 മുതല്‍ 8 വരെ..

 

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഇത്തവണ മലപ്പുറത്താണെന്നും നവംബര്‍ 6 മുതല്‍ 8 വരെയാണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം നടക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി.

കേരളത്തിലെ റ്റി.റ്റി.ഐ./പി.പി.റ്റി.റ്റിഐ. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം വര്‍ഷംതോറും നടത്തിവരുന്നുണ്ടെന്ന് മന്ത്രി.

2007 വരെ കലോത്സവത്തിന്റെ കൂടെ ആയിരുന്നു റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവവും നടന്നിരുന്നത്. എന്നാല്‍ 2008-09 അധ്യയന വര്‍ഷം മുതല്‍ ദേശീയ അദ്ധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച്‌ നടത്തി വരുന്നു.

2025-26 അധ്യയന വര്‍ഷത്തെ 29-ാമത് സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം വയനാട് ജില്ലയില്‍ വച്ച്‌ സെപ്റ്റംബര്‍ 12-ാം തീയതി നടക്കുകയാണ്.

പ്രസ്തുത കലോത്സവത്തില്‍ ഏകദേശം 600 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവം, 12/09/2025 ന് രാവിലെ 8.30 ന് വയനാട് ഡയറ്റില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.

നാല് വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 5.00 മണിക്ക് സുല്‍ത്താന്‍ ബത്തേരി അധ്യാപകഭവന്‍ ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം നടക്കുന്നതാണ്.സമാപന സമ്മേളനത്തില്‍ സമൂഹത്തിലെ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *