NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തിൽ 4 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, വൻ നാശനഷ്ടം

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തില്‍ 4 മരണം. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രളയത്തിൽ അകപ്പെട്ട 20 പേരെ രക്ഷപ്പെടുത്തി. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുമുണ്ട്.

 

ഉത്തരകാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. രക്ഷാപ്രവർത്തകർ പ്രളയ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സൈന്യവും 3 ഐടിബിപി സംഘങ്ങളും സ്ഥലത്തെത്തി. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം.

 

ഉത്തരകാശിയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. പ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ധരാലിയിലെ പൊലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.നദിയിൽ നിന്നും സുരക്ഷിത അകലത്തേക്ക് മാറണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *