ഹജ്ജ് അപേക്ഷയ്ക്ക് ഇനി മൂന്ന് ദിവസം കൂടി


ഹജ്ജ് 2026 അപേക്ഷ സമർപ്പണത്തിന് ഇനി മൂന്ന് ദിവസം മാത്രം. ഹജ്ജ് അപേക്ഷകരുടെ സൗകാര്യർഥം ഞായറാഴ്ച ഉൾപ്പടെ അവധി ദിവസങ്ങളിലും ഹജ്ജ് ഹൗസ് തുറന്ന് പ്രവർത്തിച്ചു വരികയാണ്. ഇതു വരെ ലഭിച്ച അപേക്ഷകൾ മുൻഗണനാ ക്രമത്തിൽ സൂക്ഷ്മ പരിശോധന നടത്തി കവർ നമ്പർ നൽകുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്കർഷിച്ച സൈസിലും ക്വാളിറ്റിയിലുമാണ് പാസ്പോർട്ട് കോപ്പി, മറ്റു രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഇത് പരിശോധിച്ചാണ് കവർ നമ്പർ നൽകി വരുന്നത്. രേഖകൾ വ്യക്തമല്ലെങ്കിൽ കവർ നമ്പർ ലഭിക്കുന്നതല്ല.
ഈ വർഷം പതിവിന് വിപരീതമായി വളരെ നേരത്തെയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.
കാലിക്കറ്റ് എംബാർക്കേഷൻ പോയിന്റിൽ അപേക്ഷകൾ വളരെ കുറവാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിമാന യാത്രക്കൂലി മറ്റു എമ്പാർക്കേഷനെക്കാൾ വളരെ വർധിച്ചതാണ് അപേക്ഷ കുറയാൻ കാരണം. ഇത്തവണ ചാർജ് കുറക്കാൻ ഹജ്ജ് കമ്മിറ്റി കാര്യമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് ഹജ്ജ് കമ്മറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് അറിയിച്ചു.
കഴിഞ്ഞ വർഷം 16400 ഓളം പേർക്കാണ് സെലെക്ഷൻ ലഭിച്ചത്. ഇതു വരെ 22,752 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4512 പേർ 65+ വിഭാഗത്തിലും, 3016 പേർ ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലും, 835-പേർ ജനറൽ ബി. (WL) വിഭാഗത്തിലും
14,389-പേർ ജനറൽ വിഭാഗത്തിലുമാണ്.